എയര്‍ ഇന്ത്യയിലെ പരിശീലകനായ മുതിര്‍ന്ന പൈലറ്റ് ട്രെയിനി പൈലറ്റുമാരെ ഭീഷണിപ്പെടുത്തുന്നതായും, മോശമായി പെരുമാറുന്നതായും പരാതി. രണ്ടു പൈലറ്റുമാരുടെ പരാതിയില്‍ മുതിര്‍ന്ന പൈലറ്റിനെ പരിശീലക സ്ഥാനത്തുനിന്നും മാറ്റി. പരാതി നല്കിയവരില് ഒരാള്‍ വനിതയാണ്.
പരിശീലകന് തന്നോട് മോശമായി പെരുമാറിയെന്നും ഒരു തവണ തലയില്‍ ഇടിച്ചെന്നും ട്രെയിനി പൈലറ്റ് പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്നും കൊല്ക്കത്തിയിലേയ്ക്കുള്ള എയര്‍ബസ് എ320-ല്‍ ആയിരുന്നു സംഭവം. കോടാലി കാണിച്ചും ഭീഷണിപ്പെടുത്തിയിരുന്നു.
2018 ജനുവരി 27നാണ് വനിതാ പൈലറ്റ് ട്രെയിനി പരാതി നല്‍കിയത്. ക്രാഷ് ആക്സ് കാണിച്ച് പരിശീലകന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന്റെ ഒപ്പം ഒരു വിമാനത്തില്‍ തന്നെ നിയോഗിക്കരുതെന്നും ഇവര്‍ അഭ്യര്‍ഥിച്ചിരുന്നു. പരിശീലകന്റെ പെരുമാറ്റം വിമാനത്തെ അപകടത്തിലാക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇതെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Comments