മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സച്ചാര്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. സംസ്കാരച്ചടങ്ങുകള്‍ ലോധി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും.
Comments