സമയത്തിന്റെ കാര്യത്തിലും യോജിച്ചു പോകാന്‍ ഉത്തര-ദക്ഷിണ കൊറിയകള്‍. ഇതിന്റെ ഭാഗമായി ഉത്തരകൊറിയ തങ്ങളുടെ സ്റ്റാന്റേഡ് സമയം മുപ്പത് മിനുട്ട് മുന്നോട്ടാക്കാന്‍ തീരുമാനിച്ചു. 2015 വരെ ഉത്തര കൊറിയയിലെയും ദക്ഷിണ കൊറിയയിലെയും സ്റ്റാന്റേഡ് സമയം ഒന്നായിരുന്നു. എന്നാല്‍ 2015 ല്‍ ഉത്തര കൊറിയ ഇതില്‍നിന്ന് 30 മിനുട്ട് പിന്നോട്ടു പോവുകയായിരുന്നു. ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും രാജ്യത്തലവന്മാര് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരേ ടൈം സോണിലേക്ക് തിരികെ വരാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കൂടിക്കാഴ്ചയില്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുന്‍ ജായി ഇന്നിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.
Comments