പേരാമ്പ്രയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് രാവിലെ സി.പി.എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. ശിവജി സേന എന്ന സംഘടനയുടെ പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് സുധാകരൻ. സുധാകരനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സി.പി.എം പ്രവർത്തകർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. ഇയാളോടൊപ്പം ഇതേ കേസ്സിലെ മറ്റൊരു പ്രതി ചിന്നന്നേയും പൊലീസിൽ ഹാജരാക്കി.
Comments