തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഒരു വട്ടപൂജ്യമാണെന്നും ഡിജിപി കാല്‍ക്കാശിന് കൊള്ളാത്തയാളാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹം ആഭ്യന്തരം ഒഴിയാല്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഉപരോധ സമരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ചെന്നിത്തലയെ ഉള്‍പ്പെടെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
Comments