തിരുവനന്തപുരം: വി.എം സുധീരന്റെ വീടിന് സമീപം കൂടോത്രമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്. കൂടോത്രത്തില്‍ കേസെടുക്കാനുള്ള വകുപ്പ് നിയമത്തില്‍ ഇല്ലെന്ന് പോലീസ് അറിയിച്ചു. വീടിന് സമീപം വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ ലഭിച്ച കൂടോത്രം വി.എം സുധീരന് മെഡിക്കല്‍ കോളജ് പോലീസിനെയാണ് ഏല്‍പ്പിച്ചത്. സംഭവത്തില്‍ പരാതി നല്‍കില്ലെന്നാണ് സുധീരന് പറഞ്ഞതെങ്കിലും തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുള്ളതയാണ് പോലീസ് നല്കുന്ന സൂചന. ഈ ദിവസങ്ങളിലായി വീടിനു സമീപത്ത് അജ്ഞാതര്‍ വന്നോ എന്ന പരിശോധിക്കാനാണ് പോലീസ് തീരുമാനം. ഇത് ഒന്‍പതാം തവണയാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ വീടിന് സമീപത്തു നിന്നും കണ്ടെത്തുന്നതെന്ന് എന്നു സുധീരന് വ്യക്തമാക്കിയിരുന്നു. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു. ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നതെന്നും തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയതെന്നും സുധീരന് പറഞ്ഞു.
Comments