യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസും ജെഡിഎസ്സും രംഗത്തെത്തി. വിധാന്‍സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ്സ്- ജെഡിഎസ് എംഎല്‍എമാരും നേതാക്കളും സത്യഗ്രഹം നടത്തുകയാണ്.സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വിധാൻ സൗധയിലേക്ക് എത്തുമ്പോൾ പ്രതിഷേധവുമായി എതിരേക്കാനാണ് ഇവരുടെ ശ്രമം. ഈഗൾട്ടൻ റിസോർട്ടിലുള്ള 76 എംഎൽഎമാരേയും വിധാൻ സൗധയ്ക്ക് മുന്നിലെത്തിച്ചു. ഇനി എത്താനുള്ള രണ്ട് എംഎൽഎമാർ ഉടൻ എത്തുമെന്നും നേതാക്കൾ അറിയിച്ചു. ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ എന്നിവര്‍ പ്രതിഷേധ സമരത്തില്‍ മുന്‍നിരയിലുണ്ട്.
Comments