ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കര്‍ണാടകത്തില്‍ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടേത് യുക്തിഹീനമായ ശാഠ്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ബിജെപി വിജയം ആഘോഷിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം ദുഃഖിക്കുകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments