മാഹിയിലെ ബി.ജെ.പി പ്രവര്ത്തകന് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാഹി ചെറുകല്ലായി സ്വദേശികളായ എം.എം ഷാജി (36), ഷബിന് (27), പള്ളൂര്‍ സ്വദേശിയായ ലിജിന്‍ (27) എന്നിവരാണ് പിടിയിലായത്. വടകരയിലെ ഒരു ഹോട്ടലില്‍ താമസിക്കവെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് അറിയിച്ചു.
Comments