എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും കോണ്‍ഗ്രസ് പരിഹാസ്യമായി ചിത്രീകരിച്ച് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ്. അവര്‍ വികനത്തിന് തടസം സൃഷ്ടിക്കുകയാണ്. അവര്‍ വികസനപ്രവര്‍ത്തനങ്ങളെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കക്കൂസ് നിര്‍മ്മിക്കുന്നത് തമാശയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സ്വച്ഛ് ഭാരത് അവര്‍ക്ക് തമാശയാണ്, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതും എല്‍.പി.ജി കണക്ഷന് നല്‍കുന്നതും അവര്‍ക്ക് തമാശയാണ്. കുടുംബരാഷ്ട്രീയം വച്ചുപുലര്‍ത്തുന്നവര്‍ക്ക് എല്ലാം തമാശയാണ്. മോഡിയെ എതിര്‍ക്കുന്നതിന് വേണ്ടി പ്രതിപക്ഷം രാജ്യത്തെയും വികസനത്തേയും എതിര്‍ക്കുമെന്ന് കരുതിയില്ല. അവര്‍ക്ക് അവരുടെ കുടുംബമാണ് രാജ്യമെങ്കില്‍ തനിക്ക് രാജ്യമാണ് കുടുംബമെന്നും പ്രധാനമന്ത്രി പറഞ്ഞു
Comments