മഹാരാഷ്ട്ര പാല്‍ഗര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബി.ജെ.പി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് ശിവസേന. ബി.ജെ.പിക്കെതിരെ ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തിങ്കളാഴ്ചയാണ് പാല്‍ഗര്‍ ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി എം.പി ചിന്തമന്‍ വാംഗയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മഹാരാഷ്ട്രയില്‍ പരസ്പരം ഭിന്നിച്ച് നില്ക്കുന്ന രണ്ട് കക്ഷികള്‍ക്കും പാല്‍ഗര്‍ ഉപതെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. ഇതിനിടെയാണ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണം ശിവസേന ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരെ ശിവസേന നേതാവ് അമിത് ഗോഡ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജേന്ദ്ര ഗാവിതിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
Comments