You are Here : Home / News Plus

കെവിന്റെ കൊലപാതകം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകം, കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു.

Text Size  

Story Dated: Tuesday, May 29, 2018 06:38 hrs UTC

പ്രണയ വിവാഹത്തിന്റെ പേരില്‍ ക്വട്ടേഷന്‍ സംഘം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി ജോസഫി (23)നെ തട്ടിക്കൊണ്ടു??പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ്, കേരള പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി, അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ എന്നിവര്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാം വിഡിയോയില്‍ പകര്‍ത്തും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാ!ത്രമെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമാകാന്‍ സാധിക്കു. മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.