ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ടറന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കടുത്ത് സൂര്യാഘാതമേറ്റതിനെത്തുടര്‍ന്ന് 34 പേരെ ഡാലസിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ വാരാന്ത്യം 26 പേരും 28 ന് 8 പേരുമാണ് ചികിത്സതേടിയെത്തിയത്. ഇതില്‍ ഒരാളുടെ സ്ഥിതി അതീവ ഗുരുതരമാണ്. സമ്മര്‍ സീസണ് ആരംഭിച്ചതോടെ സാധാരണയില്‍ കവിഞ്ഞ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ട്രിപ്പില്‍ ഡിഗ്രിയില്‍ താപനില എത്തിനില്‍ക്കുന്ന മെയ് അവസാനിക്കുന്നതോടെ താപനില 40 ഡിഗ്രി വരെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ജൂണ്‍ മാസം അവസാനത്തോടെയാണ് താപനില സാധാനണ ഇത്രയും ഉയരാറുള്ളത്.
Comments