ശക്തമായ കാറ്റില്‍ മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇത് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട എല്ലാ തീവണ്ടികളേയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനുകളെല്ലാം മണിക്കൂറുകളാണ് വൈകിയോടുന്നത്. ഈ ട്രെയിനുകള്‍ വൈകിയത് കേരളത്തിലെ മറ്റു ട്രെയിന്‍ സര്‍വീസുകളേയും ബാധിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് തിരുവനന്തപുരം മംഗലാപുരം - മാവേലി എക്സ്പ്രസും മലബാര്‍ എക്സ്പ്രസും 6.40 മണിക്കൂറാണ് വൈകിയോടുന്നത്. തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് (16347) ഏഴു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ് രണ്ട് മണിക്കൂറാണ് വൈകിയോടുന്നത്. ചെന്നൈ - ഗുരുവായൂര്‍ എക്സ്പ്രസ് 5.45 മണിക്കൂറും, നാഗര്‍കോവില്‍ - മംഗലാപുരം ഏറനാട് എക്സ്പ്രസ് 1.20 മണിക്കൂറും, തിരുവനന്തപുരം - ഷൊറണൂര്‍ വേണാട് എക്സ്പ്രസ് ഒരു മണിക്കൂറും, തിരുവനന്തപുരം - പാലക്കാട് അമൃത എക്സ്പ്രസ് 5.38 മണിക്കൂറുമാണ് വൈകിയോടുന്നത്.
Comments