തുടര്‍ച്ചയായ വര്‍ദ്ധനവിനിടെ സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുടർച്ചയായ പതിനാറ് ദിവസത്തെ വർദ്ധനയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74 രൂപ 60 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.
Comments