നിപ്പ വൈറസ് സംശയത്തെ തുടര്‍ന്ന് മൂന്ന് മലയാളി നഴ്സുമാര്‍ ബംഗുളൂരുവില്‍ ചികിത്സയില്‍. കടുത്ത പനിയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഇവര്‍ക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മൂന്ന് നഴ്സുമാരുടെയും രക്ത, സ്രവ സാമ്പിളുകള്‍ മണിപ്പാലില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം എത്തിയാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. നഗരത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് ഇവര്‍.
കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സമയത്ത് മൂവരും നാട്ടിലായിരുന്നു. പിന്നീട് ബംഗുളൂരുവില്‍ എത്തിയപ്പോഴാണ് ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. നിലവില്‍ മൂന്നു പേരും ഐസോലേറ്റഡ് വാര്‍ഡുകളില്‍ ചികിത്സയിലാണ്. നിപ്പ വൈറസിനെ തുടര്‍ന്ന് കര്‍ണാടകയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments