ഉത്തര്‍പ്രദേശിലും ബീഹാലും ജാര്‍ഖണ്ഡിലുമുണ്ടായ ശക്തമായ മഴയിലും കാറ്റിലും 40 പേര് മരിച്ചു. ബീഹാറില്‍ മാത്രം 17 പേര് മരിച്ചു. നാലപതിലധികം പേര്‍ക്ക് പരിക്കേറ്റു. മിക്കയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. കേരളത്തിലും കര്‍ണ്ണാടക,മഹാരാഷട്ര ഗോവ സംസ്ഥാനങ്ങളിലെ തീരദേശമേഖലയില്‍ മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments