പത്തനംതിട്ട അടൂരില്‍ ഭാര്യയുടെ കാമുകനെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനു ശേഷം രാത്രി ഏഴരയോടെ യുവാവിനെ നഗരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അടൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും .എന്നാല്‍ ഉടന്‍ തന്നെ പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്ന്നു. ഇതറിഞ്ഞ സംഘം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments