കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയും കോഴിക്കോടും അടക്കമുള്ള ഇടങ്ങളില്‍ സംയുക്ത ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഈദ് നമസ്കാരത്തിലാണ് വിശ്വാസികളെത്തിയത്. കടവന്ത്ര സലഫി ജുമാ മസ്ജിദില്‍ നടന്ന ചെറിയ പെരുന്നാള്‍ നമസ്കാരത്തിന് ഇമാം മുഹമ്മദ് സുല്ലമി നേതൃത്വം കൊടുത്തു. നടന് മമ്മൂട്ടി, മകന് ദുല്‍ഖര്‍ സല്മാന് എന്നിവര്‍ ഇവിടെ നിസ്കാരത്തിനെത്തിയിരുന്നു. മലപ്പുറത്ത് മഴ കാരണം സംയുക്ത ഈദ് നമസ്ക്കാരം ഉണ്ടായിരുന്നില്ല . മദീൻ പള്ളിയിൽ നടന്ന ഈദ് ഗാഹിന് ഇമാം .സാദിഖ് സഖാഫി നേതൃത്വം നൽകി തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നമസ്കാരത്തിന് പാളയം ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നല്കി
Comments