മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ മഹാനായ ഭരണാധികാരിയായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തിലെ മഹാനായ ഭരണാധികാരി മേവാര്‍ രാജാവായിരുന്ന റാണാ പ്രതാപ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അക്ബറില്‍നിന്ന് തന്റെ കോട്ട തിരികെപ്പിടിച്ച ധീരനായിരുന്നു റാണാ പ്രതാപ്. റാണാ പ്രതാപ് തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്നതായിരുന്നു അക്ബറിന്റെ ആവശ്യം. തുര്‍ക്കിയായ അക്ബറിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിനാല്‍ അക്ബറിനെ ചക്രവര്‍ത്തിയായി അംഗീകരിക്കാന്‍ റാണാ പ്രതാപ് തയ്യാറായിരുന്നില്ല- റാണാ പ്രതാപിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.
Comments