അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. മൂന്ന് തീവ്രവാദികളെ ചൊവ്വാഴ്ചയും രണ്ടുപേരെ ബുധനാഴ്ച പുലര്‍ച്ചെയുമാണ് വധിച്ചത്. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടാത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച പുരോഗമിക്കുന്നതിനിടെ ആയിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.
തീവ്രവാദികള്ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് സൈന്യം തുടരുകയാണ്. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് തുടങ്ങിയശേഷം സായുധ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പലതവണ സൈന്യം പരാജയപ്പെടുത്തിയിരുന്നു.
Comments