ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ധനമന്ത്രി കെ.എം മാണി. മന്ത്രിസ്ഥാനം രാജിവെക്കില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണത്തിന്‍െറ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ഒരു കേസ് രജിസ്റ്റര്‍ ചെയ്തതിന് രാജിവെക്കുകയാണെങ്കില്‍ പല നേതാക്കളും രാജിവെക്കേണ്ടിവരുമെന്നും മാണി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമം നിയമത്തിന്‍െറ വഴിക്ക് പോകട്ടെയെന്നും മാണി പറഞ്ഞു. ഡല്‍ഹിയില്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാണി.
വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ കെ.എം മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു. മാണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പന്ന്യന്‍ പറഞ്ഞു.
Comments