തിരുവനന്തപുരം: ബാര്‍ കോഴ ഇടപാടില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത സാഹചര്യത്തില്‍ കെ.എം മാണി ഉടനെ രാജിവെക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. സര്‍ക്കാര്‍ മദ്യനയത്തിന്‍െറ ഭാഗമായി നടപ്പാക്കിയ ബാര്‍ പൂട്ടലിന്‍െറ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് എല്‍.ഡി.എഫ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ആരോപണം പുറത്ത് വന്നിട്ടും അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ മടിക്കുകയായിരുന്നു. ഇപ്പോള്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം മാണി കുറ്റക്കാരനാണെന്ന് കണ്ടെ ത്തിയിരിക്കുകയാണ്. ഇനിയും ധനമന്ത്രി സ്ഥാനത്ത് തുടരാതെ ഉടന്‍ രാജിവെക്കുകയാണ് വേണ്ടത്. രാജി ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് എല്‍.ഡി.എഫ് നിയമസഭാ മാര്‍ച്ച് നടത്തുമെന്നും വൈക്കം വിശ്വന് പറഞ്ഞു.
കൈകൂലി വാങ്ങുകയും ഒൗദ്യോഗിക പദവി ദുരുപയോഗിക്കുകയും ചെയ്ത ധനമന്ത്രി മാണി ഉടനടി രാജിവെക്കണമെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. രാജിവെച്ച് മന്ത്രിസ്ഥാനത്തിന്റെ മാന്യത മാണി കാക്കണമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Comments