സിഡ്നി: സിഡ്നി കോഫി ഷോപ്പില്‍ ആയുധധാരി ബന്ദികളാക്കിയവരെ മോചിപ്പിച്ചു. കോഫി ഷോപ്പിലേക്ക് ഇരച്ച് കയറിയാണ് പൊലീസ് 12 ബന്ദികളെ മോചിപ്പിച്ചത്. വെടിവെപ്പില്‍ രണ്ട് ബന്ദികള്‍ കൊല്ലപ്പെടുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പതിനേഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബന്ധികളെ മോചിപ്പിച്ചത്.
അതേസമയം ആളുകളെ ബന്ദിയാക്കിയ ആയുധധാരി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇറാന് വംശജനായ ഹാരോണ്‍ മൊനീസാണ് അക്രമിയെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭയാര്‍ത്ഥിയായി ആസ്ട്രേലിയയില്‍ താമസിക്കുന്ന ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് സിഡ്നി മാര്‍ട്ടില്‍ പ്ളേസിലെ ലിന്‍ഡ് ചോക്ളെറ്റ് കഫെയില്‍ ആയുധധാരി ഒരു ഡസനോളം പേരെ ബന്ദികളാക്കിയത്. പ്രാദേശികസമയം രാവിലെ 9.45നാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ച െഅഞ്ച് മണി) സംഭവം നടന്നത്. കോഫീ ഷോപ്പിലത്തെിയവരെയും ജീവനക്കാരെയുമാണ് ബന്ദികളാക്കിയത്. ബന്ദികളില്‍ ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും ഉള്‍പ്പെട്ടിരുന്നു.
Comments