ചികിത്സക്കായി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് ലത്തോറെ മാസിമിലിയോനോ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.ജനുവരി എട്ടിന് ഹൃദയശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ലത്തോറെ മാസിമിലിയോനോയുടെ ആവശ്യം. കേസിലെ പ്രതിയായ രണ്ടാമത്തെ നാവികന് സാല്‍വത്തോറെ ജിറോണ്‍ ക്രിസ്മസ് ആഘോഷത്തിനായി ഇറ്റലിയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും ജസ്റ്റീസ് എച്ച്.എല്‍. ദത്തുവിന്റെ ബഞ്ച് തള്ളി.
Comments