ഓഹരി വിപണികള്‍ നഷ്ടത്തില്‍തന്നെ. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 144 പോയന്റ് താഴ്ന്ന് 27174ലും നിഫ്റ്റി 47 പോയന്റ് താഴ്ന്ന് 8172ലുമെത്തി. 189 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 390 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഒഎന്‍ജിസി, ഗെയില്‍, ഭേല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്. അതേസമയം, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി, സിപ്ല തുടങ്ങിയവ നേട്ടത്തിലുമാണ്.
Comments