മദ്യനയത്തിലെ മാറ്റങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് പ്രതിപഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് സഭ നിര്‍ത്തിവെച്ച് മദ്യനയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച ചേര്‍ന്ന നടന്ന യു.ഡി.എഫ് യോഗത്തില്‍ മദ്യനയത്തിലെ പ്രായോഗിക മാറ്റം മന്ത്രിസഭക്ക് വിട്ടിരുന്നു. ഇതില്‍ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.ധനമന്ത്രി കെ.എം മാണിക്ക് നിയമോപദേശം നല്കുന്ന എ.ജി ബാര്‍ കോഴ കേസ് അന്വേഷിച്ചാല്‍ എങ്ങനെ ജയിക്കുമെന്ന് പ്രദീപ് കുമാര്‍ എം.എല്‍.എ സഭയില്‍ ആരാഞ്ഞു. ബാറുടമകളുടെ ബന്ദിയാണ് സര്‍ക്കാറെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, മദ്യനിരോധത്തില്‍ അടിസ്ഥാന നയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു സഭയില്‍ അറിയിച്ചു.
Comments