ന്യൂഡല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ബോക്സിങ് താരം സരിതാ ദേവിക്ക് ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. വനിതകളുടെ 57 കിലോഗ്രാം ലൈറ്റ് വെയ്റ്റ് ബോക്സിങ്ങില്‍ സെമി ഫൈനല്‍ മത്സരത്തില്‍ റഫറിമാര്‍ പക്ഷപാതപരമായി തീരുമാനമെടുത്തുവെന്ന് ആരോപിച്ചാണ് സരിത മെഡല്‍ നിരസിച്ചത്.സരിത ദേവിക്ക് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ തീരുമാനമെങ്കിലും ഇന്ത്യയുടെ സമ്മര്‍ദ്ദഫലമായി വിലക്ക് ഒരുവര്ഷമായികുറയ്ക്കുകയായിരുന്നു.
Comments