ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനം ലഭിക്കാതിനാല്‍ സ്പൈസ് ജെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എണ്ണകമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശിക തീര്‍ക്കാത്തതിനാല്‍ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്കുളള ഇന്ധനവിതരണം നിര്‍ത്തിവച്ചിരുന്നു. ഇതിനത്തെുടര്‍ന്ന് സ്പൈസ് ജെറ്റ് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി.ഇതോടെ, കമ്പനിയുടെ ഓഹരികള്‍ കൈമാറുന്നത് 8 ശതമാനമായി കുറഞ്ഞു.
ഇന്ധന ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും സ്പൈസ് ജെറ്റ് സര്‍വീസുകള്‍ ചുരുക്കിയിരുന്നു. വിമാനത്താവളങ്ങള്‍, എണ്ണക്കമ്പനികള്‍, ജീവനക്കാര്‍ എന്നിവക്കായി 2000 കോടിയുടെ കുടിശ്ശികയാണ് കമ്പനി നല്‍കാനുള്ളത്.
വിമാന സര്‍വീസുകളുടെ എണ്ണം കുറച്ചതോടെ, കമ്പനിക്ക് അനുവദിച്ച 186 സോട്ടുകള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സിഎ) പിന്‍വലിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ ജീവനക്കാരുടെ ശമ്പള കുടിശിക തീര്‍ക്കണമെന്നും
ഒരു മാസത്തേക്ക് പുതിയ ബുക്കിങ് സ്വീകരിക്കരുതെന്നും ഡി.ജി.സി.എ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ സ്പൈസ് ജെറ്റിന് 310 കോടി രൂപ നഷ്ടമാണ് ഉണ്ടായത്.
Comments