അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റം. ലഡാക്കിലെ ചുഷുല്‍ മേഖലയിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നുഴഞ്ഞുകയറിയിരിക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പുള്ള അതിര്‍ത്തി മേഖലയാണ് ചുഷുല്‍. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച ചൈനീസ് സൈനികരോട് ഇന്ത്യന്‍ സേന തിരിച്ചു പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.
'നിങ്ങള്‍ അതിര്‍ത്തി ലംഘിച്ചു. തിരിച്ചുപോകണം' -ഒൗദ്യോഗിക ബാനര്‍ ഉയര്‍ത്തി ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നിലയുറപ്പിക്കുകയായിരുന്നു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൈനീസ് സൈനികര്‍ പിന്മാറിയത്.
Comments