തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രക്ഷുബ്ധമായ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ധനവിനിയോഗ ചര്‍ച്ചക്കിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മദ്യ നയം കുറ്റമറ്റതാക്കാന്‍ വേണ്ടിയാണ് ചില മാറ്റങ്ങള്‍ വരുത്തുന്നതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചെങ്കിലും മദ്യക്കച്ചവടക്കാരുടെ ബന്ദിയാണ് സര്‍ക്കാറെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിയര്‍,വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം മദ്യനയത്തെ അട്ടിമറിക്കാനാണെന്ന് സി.പി.എം അംഗം പ്രദീപ് കുമാര്‍ ആരോപിച്ചു. തുടര്‍ന്ന് വി.എസിന്റെ മാണിക്കെതിരായ പരാമര്‍ശവും ധനവിനിയോഗ ചര്‍ച്ചക്കിടെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും നടന്നു.
Comments