കോഴിക്കോട്: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിനാണ് മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാറ്റത്തില്‍ താനും തൃപ്തനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക താല്പര്യമനുസരിച്ചും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിനുമാണ് നയത്തില്‍ തിരുത്തല്‍ വരുത്തിയതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.
ഞായറാഴ്ച ഡ്രൈഡേ ആക്കിയത് തന്റെ ആശയമായിരുന്നു. എന്നാല്‍ ശനിയാഴ്ച വില്പന കൂടിയതുകൊണ്ടാണ് ഡ്രൈഡേയില്‍ നിന്ന് പിന്മാറേണ്ടിവന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായോഗികത കണക്കിലെടുത്താണ് നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സംസ്ഥാന, ദേശീയ പാതകള്‍ക്കരികിലുള്ള 163 മദ്യഷാപ്പുകള്‍ മാറ്റുന്നതിനു പകരം 10% വീതം നിര്‍ത്തലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments