പാകിസ്താനില്‍ മുന്നൂറിലധികം ഭീകരര്‍ കൂടി പിടിയിലായി. സൈനികരുടെയും പോലീസുകാരുടെയും സംയുക്ത റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഭീകരരെന്ന് സംശയിക്കുന്ന ചില വിദേശിയരും പിടിയിലായിട്ടുണ്ട്.
സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്താനില്‍ അഞ്ച് താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ പാകിസ്താന്റെ അഫ്ഗാന് അതിര്‍ത്തിയില്‍ അമേരിക്കയുടെ മിസൈല്‍ ആക്രമണത്തില്‍ അല്‍-ഖ്വെയ്ദയുടെയും താലിബാന്റെയും അഞ്ച് ഭീകരരും മരിച്ചു. പാക് സൈന്യത്തിന്റെ തിരച്ചിലിനിടെയുണ്ടായ വെടിവെപ്പിലാണ് പോലീസുകാരന് ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്.
പെഷവാറില്‍ നിന്ന് 18 കിലോമിറ്റര്‍ അകലെയുള്ള ഷാബ്കഡാറില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായുള്ള സംശയത്തെത്തുടര്‍ന്ന് പോലീസും സൈനികരും തിരച്ചില്‍ നടത്തിയിരുന്നു.
Comments