പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം.വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം നടന്നത്. മുക്കാലിയിലുള്ള വനംവകുപ്പിന്റെ സൈലന്റ് വാലി റേഞ്ച് ഓഫീസിനു പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്.
സൈലന്റ് വാലി റേഞ്ച് ഓഫീസിനു മുന്നിലുണ്ടായിരുന്ന ജീപ്പ് കത്തിച്ചു. ഓഫീസിലുണ്ടായിരുന്ന നാല് കംപ്യൂട്ടറുകള്‍ തകര്‍ത്തു. ഫയലുകളും നശിപ്പിച്ചു. ജനാലചില്ലുകള്‍ തകര്‍ത്ത ശേഷം ഫയലുകളിലേക്ക് തീയിടുകയായിരുന്നു. കാമറകളും ലെന്‍സുകളും അടക്കം മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. ആയുധങ്ങള്‍ വെച്ചിരുന്ന മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിയുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 15 ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments