മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോട്ടു പോയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സമൂഹത്തില്‍ മദ്യ ഉപയോഗം കുറക്കാന്‍ സമ്പൂര്‍ണ നിരോധമാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടിയിരുന്നത്. വിഷയത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മുതിരുന്നില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
അതേസമയം, മദ്യനയം മാറ്റിയതില്‍ തെറ്റില്ലെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പ്രതികരിച്ചു. പ്രായോഗികതക്ക് വേണ്ടി നയത്തില്‍ മാറ്റംവരുത്താനും നടപ്പാക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. നയത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ പുതിയത് നടപ്പാക്കുകയാണ് ഉചിതം. മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments