അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.വീര്യം കൂടിയ മദ്യം 10 വര്‍ഷം കൊണ്ട് നിര്‍ത്തലാക്കും.
താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷം തോറും 10 ശതമാനം വീതം ബിവറേജസ് ഔട്ട്ലറ്റുകള് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലും മാറ്റമുണ്ടാവില്ല.
ബിഷപ്പുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് കൂടിക്കാഴ്ചയില്‍ തൃപ്തനാണ്, വിവരങ്ങള്‍ ബിഷപ്പിനെ ധരിപ്പിച്ചു, വിശദാംശങ്ങള്‍ പുറത്തുപറയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അടച്ച ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനിടയായ സാഹചര്യം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് സൂചന.
Comments