തിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാനാണ് വി.എസ് അച്യുതാനന്ദന് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതികളെ വെള്ളപൂശാന്‍ ശ്രമിച്ചത് ചരിത്രത്തോടുള്ള അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിലെ വിഭാഗീയതയാണ് വി.എസിനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടുതന്നെ പോകും. കേസില്‍ ഇനിയും ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെയും പിടികൂടുമെന്നും ചെന്നിത്തല പറഞ്ഞു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പൊലീസ് റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ ലതീഷ് ബി.ചന്ദ്രനെതിരെ പാര്‍ട്ടി നടപടിയെടുത്തതിനെ വിഎസ് വിമര്‍ശിച്ചിരുന്നു. സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും വി.എസ് ആരോപിച്ചിരുന്നു.
Comments