ഇന്‍ഡൊനീഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യയുടെ ക്യൂ സെഡ് 8501 വിമാനം കാണാതായി.
പുലര്‍ച്ചെ 6.17 ഓടെയാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് ഇന്‍ഡൊനീഷ്യന്‍ ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥന് ഹാഡി മുസ്തോഫ അറിയിച്ചു.
155 യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരാണ് വിമാനത്തിലുള്ളത്. ഇന്‍ഡൊനീഷ്യയിലെ സുരബായയില്‍ നിന്നാണ് എയര്‍ ബസ് 320 യാത്ര തിരിച്ചത്. പതിവ് റൂട്ടില്‍നിന്ന് ഗതി മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച ഉടനെയാണ് ബന്ധം നഷ്ടപ്പെട്ടത്.
വിമാനം കാലത്ത് 8.30 ന് സിംഗപ്പൂരില്‍ എത്തേണ്ടതായിരുന്നു. വിമാനം വൈകുന്നുവെന്നു മാത്രമാണ് എയര്‍ ഏഷ്യയുടെ വെബ്സൈറ്റില്‍ പറയുന്നത്.
Comments