തലസ്ഥാനത്തെ അതിശൈത്യം തുടരുന്നു. ഇന്നു രാവിലെ രേഖപ്പെടുത്തിയത് 4.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 4.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ കുറഞ്ഞതാപനില. ഇന്നും 23 വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് ഞായറാഴ്ച നഗരത്തില്‍ രേഖപ്പെടുത്തിയത് -2.6 ഡിഗ്രി. തിങ്കളാഴ്ച 18 ഡിഗ്രിയായിരുന്നു കൂടിയതാപനില.
മഹാബോധി എക്സ്പ്രസ്, ബ്രഹ്മപുത്ര എക്സ്പ്രസ്, സ്വതന്ത്ര എക്സ്പ്രസ് എന്നിവയുള്‍പ്പെടെ പത്തുട്രെയിനുകള് വടക്കന്‍ റെയില്‍വേ റദ്ദാക്കി. ഭുവനേശ്വര്‍, സീല്‍ദാ, ദിബ്രുഗഢ്, റാഞ്ചി എന്നിവിടങ്ങളിലേക്ക് പോകുന്ന രാജധാനി എക്സ്പ്രസ്സുകള്‍ ഉള്‍പ്പെടെ 41 ട്രെയിനുകള്‍ വൈകിയാണ് പുറപ്പെട്ടത്.
Comments