82-മത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസത്തെ തീര്‍ത്ഥാടനത്തിന് തുടക്കമായത്. മൂന്നു ദിവസങ്ങളിലായി പന്ത്രണ്ട് സമ്മേളനങ്ങള്‍ നടക്കും. രാത്രി കലാപരിപാടികളുമുണ്ടാകും. സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി.
31 ന് രാവിലെ 4.30ന് തീര്‍ത്ഥാടക ഘോഷയാത്ര നടക്കും. 9.30ന് തീര്‍ത്ഥാടന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. സുബ്രഹ്മണ്യന് സ്വാമി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അടൂര്‍ പ്രകാശ് ആധ്യക്ഷ്യം വഹിക്കും. സ്വാമി പ്രകാശാനന്ദ തീര്‍ത്ഥാടന സന്ദേശം നല്‍കും. എം.എ.യൂസഫലി, ഗോകുലം ഗോപാലന് എന്നിവര്‍ മുഖ്യാതിഥികളാകും.
Comments