പാകിസ്താനിലെ ലാഹോറില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ സ്ത്രീയും കുഞ്ഞുമുള്‍പ്പെടെ 13 പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.ലാഹോറിലെ അനാര്‍ക്കലി ബസാറിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിങ് മാളിന്റെ പ്രധാന കവാടത്തിന് സമീപഭാഗങ്ങളിലായി തീപടരുകയായിരുന്നു. വാച്ചുകളും തുണികളും വില്‍ക്കുന്ന കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ മായോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ദുഖം രേഖപ്പെടുത്തി.
Comments