You are Here : Home / News Plus

പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് റിസര്‍വ് ബാങ്ക്

Text Size  

Story Dated: Tuesday, December 30, 2014 03:36 hrs UTC

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2015ല്‍ ആറ് ശതമാനത്തിനടുത്ത് തുടരുമെന്ന് റിസര്‍വ് ബാങ്ക്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇപ്പോഴത്തെ നിലയില്‍ ഏറെക്കുറെ സ്ഥിരപ്പെടാനാണ് സാധ്യതയെന്നും ഡിസംബര്‍ 29ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു. മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കാത്തതാണ് പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിനടുത്ത് തുടരുമെന്ന വിലയിരുത്തലിന് കാരണം.
2014 നവംബറിലെ അന്തിമ കണക്ക് പ്രകാരം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 4.38 ശതമാനമാണ്. 2014 ആദ്യം 11.2 ശതമാനം വരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഇപ്പോള്‍ 2012 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്. എന്നാല്‍ ഈ ആശ്വാസം അധികനാള്‍ നീളില്ലെന്ന സൂചനയാണ് കേന്ദ്ര ബാങ്കിന്‍െറ റിപ്പോര്‍ക്ക് നല്‍കുന്നത്. ഇതോടെ വരും മാസങ്ങളില്‍ പലിശനിരക്ക് കുറക്കാനുള്ള സാധ്യതകളും അടയുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.