ന്യൂഡല്‍ഹി: രാജ്യാന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെ കേരളത്തിലെ വിമാനത്താവളങ്ങളെ ഒഴിവാക്കാന്‍ നീക്കം. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ കേരളത്തിലെ വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. ആറു വിമാനത്താവളങ്ങളെ രാജ്യാന്തര ഹബ്ബാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.
രാജ്യാന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ കേരളത്തെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യോമയാന മന്ത്രാലയത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെടുത്താത്ത നടപടിയിലുള്ള പ്രതിഷേധം മന്ത്രാലയം വിളിച്ച യോഗത്തില്‍ മുമ്പ് കേരളം ശക്തമായി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് നിന്നുള്ള പ്രവാസികളെയും കേന്ദ്ര തീരുമാനം പ്രതികൂലമായി ബാധിക്കും. പുതിയ തീരുമാനത്തോടെ യാത്രക്കാര്‍ക്ക് ചെന്നൈയെ ആശ്രയിക്കേണ്ടി വരും.
Comments