പൂട്ടിയ 418 ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്ക് അപേക്ഷ നല്‍കാം. ശുചിത്വം പാലിക്കണം, ബാറുകളില്‍ ജോലിചെയ്തിരുന്ന അംഗീകൃത തൊഴിലാളികള്‍ക്ക് ജോലി നല്‍കണം എന്നിവയാണ് പ്രധാന നിബന്ധനകള്‍. എക്സൈസ് നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാകും ഇവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുക. ശുചിത്വം മാത്രം പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവാര പരിശോധന എന്ന മുന്‍ നിബന്ധന ഒഴിവാക്കിയ സാഹചര്യത്തില്‍ പൂട്ടിക്കിടക്കുന്ന ഭൂരിഭാഗം ബാറുകള്‍ക്കും ലൈസന്‍സ് ലഭിക്കാനിടയുണ്ട്. പത്തില്‍ താഴെ ബാറുകള്‍ മാത്രമാണ് ശുചിത്വമില്ലാത്തതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്കാന് തീരുമാനിച്ചത്. പഴയ ബാര്‍ ലൈസന്‍സിന്റെ തുടര്‍ച്ചയായിട്ടാണ് ലെസന്‍സ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചവയ്ക്ക് പുതിയ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് അപേക്ഷിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്.
Comments