തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് ഇടയാക്കിയതെന്ന് യു.ഡി.എഫ്. ഉപസമിതിയുടെ കരട് റിപ്പോര്‍ട്ട്.
ഡി.സി.സി. പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. എം.പി. വീരേന്ദ്രകുമാറിനെപ്പോലൊരു പ്രമുഖ ഘടകകക്ഷി നേതാവ് സ്ഥാനാര്‍ത്ഥിയായിട്ടും കോണ്‍ഗ്രസ് സജീവമായി തിരഞ്ഞെടുപ്പ് രംഗത്തുണ്ടായില്ല.
ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്തമുള്ളതും ഗൗരവത്തിലുള്ളതുമായ പ്രവര്‍ത്തനം നടന്നില്ല. പാലക്കാട് ഡി.സി.സി. അധ്യക്ഷന്‍ സി.വി. ബാലചന്ദ്രനും തിരഞ്ഞെടുപ്പു സമിതി കണ്‍വീനര്‍ സി. ചന്ദ്രനും പ്രചാരണത്തില്‍ തികഞ്ഞ പരാജയമായി. എന്നാല്‍, നേതാക്കളുടെ പേരെടുത്തു പറയാതെ വഹിക്കുന്ന സ്ഥാനങ്ങള്‍ പറഞ്ഞാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.
Comments