You are Here : Home / News Plus

പരസ്യ പ്രതികരണം നടത്തുന്നത് ആരായാലും ഒഴിവാക്കണമെന്ന് പിണറായി

Text Size  

Story Dated: Wednesday, December 31, 2014 05:05 hrs UTC

കോട്ടയം: പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കേണ്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നത് ആരായാലും ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് ടി.കെ പളനിയും വി.എസും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പിണറായിയുടെ പ്രതികരണം. സംഭവത്തില്‍ പാര്‍ട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. വി.എസ് കൂടി പങ്കെടുത്ത യോഗത്തില്‍ പാര്‍ട്ടി ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. തീരുമാനം മാധ്യമങ്ങളെ അറിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
ടി.പി വധക്കേസ് പ്രതി കെ.സി രാമചന്ദ്രനു ലഭിച്ചത് നിയമപരമായ പരോളാണെന്ന് പിണറായി വ്യക്തമാക്കി. കെ.സി രാമചന്ദ്രന്‍െറ അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന ലഭിച്ച സാധരാണ പരോളാണിത്. നിയമവ്യവസ്ഥ അനുവദിക്കുന്ന പരോളില്‍ സാങ്കേതികമായി പ്രശ്നമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും തെരഞ്ഞെടുപ്പുകളിലും വി.എസ് അച്യുതാനന്ദന്‍ സജീവമായി തന്നെ രംഗത്തുണ്ടാകുമെന്ന് പിണറായി ഉറപ്പു നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.