തിരുവനന്തപുരം: ഐ.ജി ടോമിന് തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തരമന്ത്രി കണ്ടിരുന്നു. നിയമപരമായും ചട്ടങ്ങള്‍ പാലിച്ചുമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, അനുമതിയില്ലാതെ വിദേശയാത്ര തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ടോമിന് തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്കാന് കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥാനക്കയറ്റം തന്‍െറ അറിവോടെയല്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.
Comments