തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ കോടതി മുറിക്കുള്ളില്‍ വിചാരണ തടവുകാരന് കടന്നു പിടിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സി.ജെ.എം കോടതിക്കുള്ളിലാണ് സംഭവം.
സരിതക്ക് ഇന്ന് മൂന്നു കേസുകളില്‍ ഹാജരാകാനുണ്ടായിരുന്നു. ഇതില്‍ രണ്ടു കേസുകളില്‍ സരിത ഹാജരായി കോടതിക്ക് പുറത്തിറങ്ങുമ്പോഴാണ് സംഭവം.
പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന സതീഷ് എന്നയാളാണ് സരിതയെ കടന്നുപിടിച്ചത്. തുടര്‍ന്ന് ഇക്കാര്യം സരിത കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കോടതി സരിതയോട് രേഖാമൂലം പരാതി നല്കാന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ വഞ്ചിയൂര്‍ എസ്.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്കി.
Comments