ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസനകാര്യ സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ ഒൗദ്യോഗിക കാറില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹം കണ്ടെ ത്തി. വിനോദ് ഖണ്ഡൂരിയുടെ മൃതദേഹമാണ്, മരണപ്പെട്ട് 12 മണിക്കൂറിന് ശേഷം കണ്ടെത്തിയത്. മന്ത്രിമാര്‍ താമസിക്കുന്ന ഉദ്യോഗ് ഭവന് മുന്നിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. സി.ഐ.എസ്.എഫിന്‍െറ കാവലുള്ള സ്ഥലമാണിത്.
നിരവധി തവണ വിളിച്ചിട്ടും ഖണ്ഡൂരി ഫോണ്‍ എടുക്കുന്നില്ല എന്ന് കുടുംബം ചൊവ്വാഴ്ച പരാതി നല്‍കിയിരുന്നു എന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. ഫോണ്‍ റെക്കോര്‍ഡ് പരിശോധിച്ച പൊലീസ്, അവസാനമായി കോള്‍ പോയത് ഡല്‍ഹി ജില്ലയില്‍ നിന്നാണെന്ന് കണ്ടെത്തി. എന്നാല്‍ കൃത്യമായി ഏത് സ്ഥലമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മറ്റ് ഡ്രൈവര്‍മാരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് അവസാനമായി ഇവര്‍ ഖണ്ഡൂരിയെ കണ്ടത്. സ്വാഭാവിക മരണമാകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു.
Comments