കണ്ണൂര്‍ നെടുംപൊയിലിലില് ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. ഇരുപത്തിനാലാം മൈല്‍ ചെക്കേഴിയില് സ്ഥിതി ചെയ്യുന്ന ന്യൂഭാരത് ക്രഷര്‍ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ക്രഷര്‍ യൂണിറ്റിന്റെ ഓഫീസ് അടിച്ചു തകര്‍ത്ത ശേഷം തീയിട്ടു നശിപ്പിച്ചു.
അഞ്ച് പേര് അടങ്ങുന്ന സംഖമാണ് അക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ക്രഷര്‍ യൂണിറ്റിലേക്ക് എത്തിയത്.
Comments